എന്ത്‌കൊണ്ട് അടുക്കളപ്പൊളിച്ച് ശവമടക്ക േണ്ടിവരുന്നു ഭൂപരിഷ്‌കരണം അട്ടിമറിച്ചത് ആ രാണ്?

എന്ത്‌കൊണ്ട് അടുക്കളപ്പൊളിച്ച് ശവമടക്കേണ്ടിവരുന്നു ഭൂപരിഷ്‌കരണം അട്ടിമറിച്ചത് ആരാണ്?

by Baiju John on Wednesday, July 27, 2011 at 12:09pm

ഡോ. എം എസ് ജയപ്രകാശ്

ഭൂപരിഷ്‌കരണ നിയമത്തെ അട്ടിമറിക്കാനാണു സംസ്ഥാന ബജറ്റിലൂടെ ധനമന്ത്രി കെ എം മാണി ശ്രമിച്ചതെന്ന് എല്‍.ഡി.എഫ് കണ്‍വീനര്‍ വൈക്കം വിശ്വന്‍ പരാതി പറഞ്ഞിരിക്കുന്നു. നിയമം അട്ടിമറിക്കാന്‍ ആദ്യകാലം മുതല്‍ വിവിധ തലങ്ങളില്‍ നടന്ന ഗൂഢാലോചനയുടെ തുടര്‍ച്ചയാണ് കെ എം മാണി നടത്തിയതെന്നും അദ്ദേഹം പറഞ്ഞിരിക്കുന്നു. ഇ എം എസും കൂട്ടരും നടത്തിയ ഗൂഢാലോചനയുടെ ഫലമാണ് തൊഴിലാളികളെയും കുടികിടപ്പുകാരെയും വഞ്ചിച്ച ഭൂപരിഷ്‌കരണനിയമം. ഗൗരിയമ്മയെ നോക്കുകുത്തിയാക്കിക്കൊണ്ട് കമ്മ്യൂണിസ്റ്റ് നേതാക്കള്‍ എഴുതിയ ‘വിദഗ്ധമായ’ വകുപ്പുകളിലൂടെയാണ് ജന്മിത്തത്തെ സംരക്ഷിക്കുന്ന ഭൂപരിഷ്‌കരണനിയമം ഉണ്ടാക്കിയത്. വൈക്കം വിശ്വന്‍ പറയുന്ന ഒരു പച്ചക്കള്ളം നോക്കുക: ”തൊഴിലാളികളെ മുന്നില്‍നിര്‍ത്തി തോട്ടഭൂമി ഉള്‍പ്പെടെയുള്ള ഭൂമികള്‍ ഭൂപരിഷ്‌കരണനിയമത്തിന്റെ പരിധിയില്‍നിന്ന് ഒഴിവാക്കാനുള്ള നീക്കമാണു നടക്കുന്നത്. കശുവണ്ടിത്തോട്ടങ്ങളെ ഭൂപരിധിനിയമത്തില്‍ നിന്ന് ഒഴിവാക്കുന്നത് അവശേഷിക്കുന്ന ഭൂമിയും വന്‍കിടക്കാരുടെ കൈകളില്‍ എത്തിക്കാനാണ്.” ഇ എം എസ് സര്‍ക്കാര്‍ തയ്യാറാക്കിയ ഭൂപരിഷ്‌കരണ നിയമത്തില്‍ തന്നെ തോട്ടഭൂമിയെ ഒഴിവാക്കിയിട്ടുണ്ട്. കൃഷിഭൂമി തന്നെ കൃഷിഭൂമിയെന്നും തോട്ടഭൂമിയെന്നും രണ്ടാക്കി വിഭജിച്ച് തോട്ടഭൂമിയെ നിയമത്തില്‍ നിന്ന് ഒഴിവാക്കിയ വിരുതന്മാരാണ് ഇപ്പോള്‍ കെ എം മാണിക്കുനേരെ തോട്ടയും തോക്കും ചൂണ്ടിനില്‍ക്കുന്നത്. തോട്ടങ്ങളില്‍ കൃഷിയാണ് നടക്കുന്നതെന്നും അതു കൃഷിഭൂമിതന്നെയാണെന്നും വിളിച്ചുപറയാന്‍ സ്വന്തമായി ഭൂമിയില്ലാത്തവര്‍ക്കും അന്നു കഴിഞ്ഞില്ല. ഇതിന്റെ പ്രത്യാഘാതമാണ് മൂന്നാറിലും ആദിവാസിമേഖലയിലും മറ്റും നാം കാണുന്നത്. അടുക്കളയില്‍ ശവമടക്കുന്ന സഹോദരങ്ങളെപ്പറ്റിയുള്ള വാര്‍ത്ത വരുന്നതും ഈ രാജ്യത്താണെന്ന കാര്യം കമ്മ്യൂണിസ്റ്റ് സഖാക്കള്‍ മറന്നെങ്കിലും ജനം മറന്നിട്ടില്ല. ഈ കള്ളക്കഥകൊണ്ടു പാലായിലെ പാലൊളിക്ക് മങ്ങലേല്‍ക്കാനും പോവുന്നില്ല.

വൈക്കം വിശ്വന്‍ പറയുന്നത് കള്ളമാണെന്നു തെളിയിക്കുന്ന ഭൂപരിഷ്‌കരണ നിയമത്തിലെ വകുപ്പുകള്‍ ഒന്നു പരിശോധിക്കാം. പി ശശിയില്‍ തുടങ്ങി ഇപ്പോള്‍ എറണാകുളത്ത് എത്തിനില്‍ക്കുന്ന ‘സ്വഭാവദൂഷ്യം,’ ‘ഞരമ്പുരോഗം’ തുടങ്ങിയവയില്‍നിന്നു ജനശ്രദ്ധതിരിക്കാനും ഭൂപരിഷ്‌കരണവിവാദം സഹായകമാവുമെന്ന് സഖാക്കള്‍ക്കു നല്ല തിട്ടമുണ്ട്. നിയമം പാവപ്പെട്ടവനും ഭൂമി ജന്മിക്കും എന്നായിരുന്നു കമ്മ്യൂണിസ്റ്റുകളുടെ നയം.

അഞ്ചംഗങ്ങളുള്ള ഒരു കുടുംബത്തിന് 15 ഏക്കര്‍ കൃഷിഭൂമി കൈവശംവയ്ക്കാമെന്നു നിയമത്തിലെ 81ാം വകുപ്പില്‍ പറയുന്നു. എന്നാല്‍, തോട്ടഭൂമിക്ക് പരിധിയില്ല. എത്രവേണമെങ്കിലും കൈവശം വയ്ക്കാം. ഭൂമി കൃഷിഭൂമിയെന്നും തോട്ടഭൂമിയെന്നും രണ്ടായി വിഭജിച്ച് സ്വന്തമായി ഭരിക്കുക എന്ന തന്ത്രമാണ് തല്‍പ്പരകക്ഷികള്‍ പയറ്റിയത്. ഇഞ്ചി, കുരുമുളക്, ഏലം, റബര്‍, കാപ്പി എന്നിവ കൃഷി ചെയ്യുന്ന ഭൂമിയാണു തോട്ടഭൂമി. കുട്ടനാടന്‍ പാടശേഖരം ഈ നിയമപരിധിയില്‍ വരുന്നതേയില്ല. 100 ഏക്കര്‍ കൃഷിഭൂമിയുള്ള ഒരാള്‍ 15 ഏക്കര്‍ കിഴിച്ച് ബാക്കി മിച്ചഭൂമിയായി സര്‍ക്കാരിനു വിട്ടുകൊടുക്കണമെന്നാണു വ്യവസ്ഥ. ജന്മിയുടെ ഭാര്യമാരുടെ എണ്ണമനുസരിച്ച് 15 ഏക്കര്‍ വീതം ഓരോ ഭാര്യക്കും നല്‍കണം. മൂന്നു ഭാര്യമാരുണെ്ടങ്കില്‍ 45 ഏക്കര്‍ സ്വന്തം! മാത്രമല്ല, കൃഷിഭൂമിയെ തോട്ടഭൂമിയായി പ്രഖ്യാപിച്ചു നിയമത്തില്‍ നിന്ന് ഒഴിവാകാനും അതില്‍ തന്നെ വകുപ്പുണ്ട്. ജന്മിയുടെ ഭൂമി അതുപോലെ തന്നെ നിലനിര്‍ത്താന്‍ കഴിയുന്നു എന്നതാണ് ഈ നിയമത്തിന്റെ പ്രത്യേകത.

അഞ്ചോ പത്തോ ഏക്കര്‍ കുടികിടപ്പുകാര്‍ക്കു കൊടുക്കേണ്ട സ്ഥാനത്ത് നാലും അഞ്ചും സെന്റ് തരിശുഭൂമി മാത്രമാണ് വിട്ടുകൊടുത്തത്. അതാവട്ടെ, വില വാങ്ങി വില്‍ക്കുകയാണു ചെയ്തത്. നിയമത്തിലെ 96ാം വകുപ്പുപ്രകാരം, ഭൂമിയുടെ 55 ശതമാനം വില ജന്മിക്ക് കുടിയാന്‍ കൊടുക്കണം. ബാക്കി 45 ശതമാനം സൗജന്യമാണെന്നു കരുതേണ്ട. ആ തുക സര്‍ക്കാര്‍ ജന്മിക്കു കൊടുക്കും. ഒരിക്കലും വിറ്റുപോവാന്‍ കഴിയാത്ത തരിശുഭൂമിപോലും ഈ നിയമത്തിന്റെ തണലില്‍ വിറ്റുപോയി. 55 ശതമാനം വില ഒന്നിച്ചുകൊടുക്കാന്‍ കഴിയാത്തയാള്‍ക്ക് 16 തുല്യ ഗഡുക്കളായി കൊടുക്കാന്‍ വകുപ്പുണ്ട്. ഇങ്ങനെയുള്ള പരിരക്ഷകള്‍ നിയമത്തിലൂടെ ജന്മി നേടിയിട്ടുണെ്ടങ്കിലും ഏതെങ്കിലും ഭൂമി സര്‍ക്കാര്‍ മിച്ചഭൂമിയായി പ്രഖ്യാപിച്ചാല്‍ അതു ഹൈക്കോടതി വഴി സ്‌റ്റേ ചെയ്യിക്കാം. സ്‌റ്റേ നീട്ടി നീട്ടി സോഷ്യലിസം നടപ്പാക്കുകയും ചെയ്യാം. ഈ ഭൂപരിഷ്‌കരണത്തിലൂടെയാണു ജന്മികള്‍ ദരിദ്രരായി എന്ന പച്ചക്കള്ളം പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്നത്. ഇവര്‍ക്കുവേണ്ടിയാണു നായനാര്‍ സര്‍ക്കാര്‍ ജന്മിപെന്‍ഷന്‍ ഏര്‍പ്പെടുത്തിയതെന്ന കാര്യവും തിരിച്ചറിയേണ്ടിയിരിക്കുന്നു.

”ഒരു ബോധവും ഉണ്ടായിട്ടില്ലാത്തവരാണ് ആദിവാസികള്‍; അവര്‍ക്കു റബറും ഇഞ്ചിയും കാപ്പിയും കുരുമുളകുമുള്ള ഭൂമിയൊന്നും ചേരില്ല” എന്നാണ് 1996ല്‍ റവന്യൂ മന്ത്രിയായിരുന്ന സി.പി.ഐ നേതാവ് പറഞ്ഞത്. സി കെ ജാനുവും കൂട്ടരും സെക്രട്ടേറിയറ്റിനു മുമ്പില്‍ സമരം ചെയ്തപ്പോള്‍ സി.പി.എം നേതാവ് എ കണാരന്‍ പറഞ്ഞത്, അവര്‍ക്കു ഭൂമി കൊടുത്താല്‍ അതു മറിച്ചുവിറ്റ് പണമുണ്ടാക്കുമെന്നായിരുന്നു (കേരള കൗമുദി, ഒക്‌ടോബര്‍ 7, 2001). ഇവരാണ് വയനാട്ടില്‍ ആദിവാസികളെ ഇറക്കി ഭൂസമരം ചെയ്യുന്നത്. നിവൃത്തികേടുകൊണ്ടാണ് ഈ എച്ചില്‍ താന്‍ സ്വീകരിച്ചത് എന്നാണ് ചെങ്ങറ സമരം ഒത്തുതീര്‍പ്പാക്കിയപ്പോള്‍ ളാഹ ഗോപാലന്‍ അധികാരികളുടെ മുന്നില്‍ പ്രതികരിച്ചത്. ആ എച്ചില്‍ സ്വീകരിക്കും മുമ്പുതന്നെ ളാഹയെ ജയിലിലടച്ച് ‘നല്ല ഭക്ഷണം’ കൊടുത്തതും ഇടത് മൂന്നാര്‍ വിപ്ലവകാരികള്‍ തന്നെ. ഇടത്-വലത് ഭൂപതികളും ഭൂപാലകരും ഭുവനചന്ദ്രന്മാരായി വിലസുമ്പോള്‍ പഴയ ‘ബ്രഹ്മസ്വവും ദേവസ്വവും’ രൂപാന്തരപ്പെട്ട് ‘മാര്‍ക്‌സിസവും ലെനിനിസവും’ ആയിത്തീര്‍ന്നിരിക്കുന്നു.

2010 ഫെബ്രുവരി 20ന് മാതൃഭൂമി പത്രത്തില്‍ വന്ന വി ആര്‍ കൃഷ്ണയ്യരുടെ വാചകം ഇങ്ങനെ: ”ഈയിടെ പ്രകാശ് കാരാട്ടിന് ഞാനൊരു കത്തയച്ചു. ഞാന്‍ ചോദിച്ചു, കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ശവദാഹം കണ്ടിട്ട് അത് ആഘോഷിക്കാനാണോ നിങ്ങള്‍ നില്‍ക്കുന്നത് എന്ന്.” ഭൂപരിഷ്‌കരണ നിയമം വായിച്ചുപഠിക്കാനുള്ള ആര്‍ജവം അന്നത്തെ ദലിതര്‍ക്കും ആദിവാസികള്‍ക്കും മറ്റ് ദരിദ്രനാരായണന്മാര്‍ക്കും ഉണ്ടായിരുന്നെങ്കില്‍ ഈ വാചകങ്ങളുള്ള കത്ത് അവര്‍ എഴുതി അയക്കുമായിരുന്നത് ഇ എം എസിനും വി ആര്‍ കൃഷ്ണയ്യര്‍ക്കും മറ്റുമാവുമായിരുന്നു. ആദിവാസികളും ദലിതരും അഭിനവ സി.പി.എം ജന്മിമാരുടെ ‘മൂവബിള്‍ പ്രോപ്പര്‍ട്ടി’ ആയിരിക്കുമ്പോള്‍ അങ്ങനെ ഉണ്ടാവുമെന്നു തോന്നുന്നില്ല. ഭൂപരിഷ്‌കരണം അട്ടിമറിച്ചത് തിരുമേനിയോ മാണിസാറോ?

എന്ത്‌കൊണ്ട് അടുക്കപ്പൊളിച്ച് ശവമടക്കേണ്ടിവരുന്നു

ഭൂപരിഷ്‌കരണം അട്ടിമറിച്ചത് ആരാണ്?

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s

%d bloggers like this: