Atrocity against Dalit Teacher in Kerala

Thursday, November 24, 2011 | 12:47:42 PM IST

പി.ടി.എ പ്രസിഡന്‍റിന്റെ നേതൃത്വത്തില്‍ അധ്യാപികയെ അപമാനിച്ചതായി പരാതി ഹയര്‍ സെക്കന്‍ഡറി അധ്യാപികയെ ജാതിപ്പേര്‌ വിളിച്ച്‌ ആക്ഷേപിക്കുകയും അശ്ലീലം പറഞ്ഞ്‌ അപമാനിക്കുകയും ചെയ്‌തെന്ന്‌ പരാതി. എറണാകുളം ജില്ലയിലെ വൈപ്പിന്‌ അടുത്ത്‌ ഇളങ്കുന്നപ്പുഴ ഗവണ്‍മെന്റ്‌ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലാണ്‌ സംഭവം. അധ്യാപികയുടെ പരാതിയില്‍ ഞാറയ്‌്‌ക്കല്‍ പൊലീസ്‌ കേസെടുത്തത്‌ ദുര്‍ബലമായ വകുപ്പുകള്‍ ചുമത്തിയാണ്‌. അത്‌ ചൂണ്ടിക്കാട്ടി ആലുവ റൂറല്‍ എസ്‌പി ഹര്‍ഷിത അട്ടല്ലൂരിക്ക്‌ നല്‍കിയ പരാതിയിലും തുടര്‍ നടപടിയുണ്ടായില്ല. മുഖ്യമന്ത്രിയുടെ ജന സമ്പര്‍ക്ക പരിപാടിയിലുമെത്തിയ പ്രശ്‌നത്തില്‍ സാമുദായിക സംഘടനകളും രാഷ്ട്രീയ പാര്‍ട്ടികളും ഇടപെട്ടതോടെ വന്‍ വിവാദമായി വളരുകയാണ്‌. ഇതേ സ്‌കൂളിലെ പട്ടിക ജാതി വിദ്യാര്‍ത്ഥിക്കെതിരായ അച്ചടക്ക നടപടി പിന്‍വലിക്കാന്‍ സമുദായ സംഘടനയുടെ നിര്‍ബന്ധിത സത്യവാങ്‌മൂലം വാങ്ങിച്ചതും വന്‍ പ്രതിഷേധത്തിന്‌ ഇടയാക്കിയിട്ടുണ്ട്‌. രണ്ടു സംഭവങ്ങള്‍ക്കും പിന്നില്‍ പ്രവര്‍ത്തിച്ച പിറ്റിഎ പ്രസിഡന്റിനും കൂട്ടുനിന്ന പ്രിന്‍സിപ്പലിനുമെതിരേ വിദ്യാര്‍ത്ഥികള്‍ പഠിപ്പുമുടക്കുകയും ചെയ്‌തു. ഇളങ്കുന്നപ്പുഴയ്‌ക്കടുത്ത്‌ പൂക്കാട്‌ എന്ന സ്ഥലത്തുള്ള സഹപാഠിയുടെ വീട്‌ സന്ദര്‍ശിക്കാന്‍ പോയ വിദ്യാര്‍ത്ഥി സംഘത്തെ മദ്യപിച്ചെത്തിയ ഒരു വിഭാഗം ആളുകള്‍ തടഞ്ഞുവെച്ച്‌ അപമാനിക്കാന്‍ ശ്രമിച്ചതാണ്‌ പ്രശ്‌നങ്ങളുടെ തുടക്കം. അഞ്ച്‌ ആണ്‍കുട്ടികളും അഞ്ച്‌ പെണ്‍കുട്ടികളും ഉള്‍പ്പെടുന്ന സംഘം പോയത്‌ രക്ഷിതാക്കളുടെ അനുമതിയോടെയായിരുന്നു. എന്നാല്‍ ഇവരെ സദാചാരപ്പൊലീസ്‌ ചമഞ്ഞാണ്‌ ഏതാനും പേര്‍ ചോദ്യം ചെയ്‌തതും മോശമായി പെരുമാറിയതും. ഇവര്‍തന്നെ വിളിച്ചു വരുത്തിയ പൊലീസിന്‌ കാര്യങ്ങള്‍ മനസിലായതോടെ, കുട്ടികളെ ശല്യം ചെയ്‌തവരെ താക്കീത്‌ ചെയ്യുകയും കുട്ടികളെ പറഞ്ഞയയ്‌ക്കുകയും ചെയ്‌തു. എന്നാല്‍ കുട്ടികളെ തടഞ്ഞവര്‍ സ്‌കൂളിലെത്തി തെറ്റായ വിവരങ്ങള്‍ നല്‍കി. അവര്‍ക്ക്‌ കൂട്ടുനിന്ന പിറ്റിഎ പ്രസിഡന്റ്‌, സംഘത്തിലെ പെണ്‍കുട്ടികളെ മാത്രം മുറിയില്‍ കയറ്റി ചോദ്യം ചെയ്യുകയും ലൈംഗികച്ചുവയുള്ള പരാമര്‍ശങ്ങള്‍ നടത്തുകയും ചെയ്‌തുവത്രേ. ഇത്‌ ചോദ്യം ചെയ്‌ത്‌ കുട്ടികളുടെ പക്ഷത്തുനിന്നതോടെയാണ്‌ അധ്യാപികയെ ഒറ്റപ്പെടുത്തിയതും അപമാനിച്ചതും. കുട്ടികളെ വഴിയില്‍ തടഞ്ഞവരുടെ സംഘത്തില്‍ പെട്ടവരെ സ്‌കൂളില്‍ വിളിച്ചുവരുത്തി അധ്യാപകിയെ ആക്രമിക്കാനും പിറ്റിഎ പ്രസിഡന്റ്‌ തയ്യാറായി. അവരില്‍ ആരുടെയും കുട്ടികള്‍ ഈ സ്‌കൂളില്‍ പഠിക്കുന്നില്ല. എന്നിട്ടും സ്‌കൂള്‍ പിറ്റിഎ യോഗത്തില്‍ അവരെ പങ്കെടുപ്പിച്ച്‌ കുട്ടികള്‍ക്കെതിരേ മോശമായി സംസാരിക്കാന്‍ അനുമതി നല്‍കുകയും ചെയ്‌തു. ആദ്യം ഇതൊക്കെ കുട്ടികളുടെ രക്ഷിതാക്കളും വിശ്വസിച്ചെങ്കിലും കുട്ടികള്‍ നിരപരാധികളാണെന്ന്‌ ബോധ്യമായതോടെ അവരൊന്നടങ്കം അധ്യാപികയുടെ ഭാഗത്ത്‌ ഉറച്ചു നില്‍ക്കുകയാണ്‌. കുട്ടികളെ അക്രമികളില്‍ നിന്നു രക്ഷിക്കാന്‍ ഇടപെട്ട പൊലീസ്‌ സംഘത്തില്‍ ഉണ്ടായിരുന്നയാളെ പ്രിന്‍സിപ്പലിന്റെ മുറിയില്‍ നിന്ന്‌ ഫോണില്‍ വിളിച്ച്‌ കാര്യങ്ങള്‍ തിരക്കിയ അധ്യാപികയ്‌ക്ക്‌ ലഭിച്ച മറുപടി, കുട്ടികള്‍ നിരപരാധികളാണ്‌ എന്നായിരുന്നു. സ്‌കൂളിലെത്തി ആക്രമിക്കാന്‍ ശ്രമിച്ചവരെക്കുറിച്ച്‌ ഭര്‍ത്താവിനെ വിവരം അറിയിക്കാന്‍ ശ്രമിച്ച അധ്യാപികയുടെ കൈയില്‍ നിന്ന്‌ മൊബൈല്‍ ഫോണ്‍ പിടിച്ചു വാങ്ങിയതായും പരാതിയുണ്ട്‌. തുടര്‍ന്നാണ്‌ പ്രശ്‌നം പൊലീസിനു മുന്നിലെത്തിയത്‌. പട്ടിക ജാതി -വര്‍ഗ പീഡനം, സ്‌ത്രീ പീഡനം, തൊഴില്‍ സ്ഥലത്ത്‌ സ്‌ത്രീ ജീവനക്കാരിയെ ലൈംഗികച്ചുവയുള്ള വാക്കുകള്‍ പറഞ്ഞ്‌ അപമാനിക്കല്‍ എന്നിവയെല്ലാം ജാമ്യമില്ലാത്ത വകുപ്പുകള്‍ പ്രകാരം കേസെടുക്കേണ്ട കുറ്റങ്ങളായിട്ടും സ്റ്റേഷനില്‍ നിന്നുതന്നെ ജാമ്യം ലഭിക്കാവുന്ന നിസാര വകുപ്പുകളാണ്‌ പൊലീസ്‌ പ്രതികള്‍ക്കെതിരെ ചുമത്തിയത്‌. ഈ സംഭവങ്ങള്‍ ഉണ്ടാകുന്നതിന്‌ ദിവസങ്ങള്‍ക്കു മുമ്പ്‌ സ്‌കൂളില്‍ നിന്നു സസ്‌പെന്‍ഡ്‌ ചെയ്‌ത നാല്‌ വിദ്യാര്‍ത്ഥികളില്‍ ഒരാളായ കിരണ്‍ബാബുവിനെ തിരിച്ചെടുക്കാനാണ്‌ സമുദായ സംഘടനയുടെ സത്യവാങ്‌മൂലം വാങ്ങിയത്‌. ഇതേ സ്‌കൂളിലെ ഹൈസ്‌കൂള്‍ വിഭാഗത്തിലായിരുന്നു സംഭവം. ഒമ്പതാം ക്ലാസില്‍ പഠിക്കുന്ന നാലു കുട്ടികള്‍ തമ്മിലടിച്ചതിനെത്തുടര്‍ന്നായിരുന്നു ഒരാഴ്‌ചത്തെ സസ്‌പെന്‍ഷന്‍. ഇതിലുള്‍പ്പെട്ട കിരണ്‍ബാബു എന്ന എസ്‌്‌സി വിദ്യാര്‍ത്ഥിയെ പുറത്താക്കാനായിരുന്നു നീക്കം. ഇതിനെ പിറ്റിഎ യോഗത്തില്‍ രക്ഷിതാക്കള്‍ എതിര്‍ത്തു. കുട്ടികള്‍ മദ്യപിച്ചിരുന്നുവെന്നായിരുന്നു ആരോപണം. എന്നാല്‍ ഇതിനു വൈദ്യപരിശോധനാ റിപ്പോര്‍ട്ട്‌ ഉള്‍പ്പെടെ തെളിവുകളൊന്നുമുണ്ടായിരുന്നില്ല. ഇതു ചൂണ്ടിക്കാട്ടിയായിരുന്നു എതിര്‍പ്പ്‌. മാത്രമല്ല, നാല്‌ പേര്‍ക്കെതിരേ ആരോപണം ഉയര്‍ന്ന സാഹചര്യത്തില്‍ ഒരാളെ മാത്രം പുറത്താക്കാനും പാടില്ലെന്നായിരുന്നു രക്ഷിതാക്കളുടെ നിലപാട്‌. മാത്രമല്ല, കേന്ദ്ര സര്‍ക്കാര്‍ തയ്യാറാക്കിയിരിക്കുന്ന വിദ്യാഭ്യാസ അവകാശ നിയമപ്രകാരം കുട്ടികളെ വിദ്യാഭ്യാസ സ്ഥാപനത്തില്‍ നിന്നു പുറത്താക്കാന്‍ പറ്റില്ല. സസ്‌പെന്‍ഷന്‍ കാലാവധി കഴിഞ്ഞു തിരിച്ചെടുക്കാനായിരുന്നു പിറ്റിഎ യോഗത്തിന്റെ ശുപാര്‍ശ. എന്നാല്‍ കുട്ടികള്‍ ഇത്തരം കാര്യങ്ങള്‍ ആവര്‍ത്തിക്കില്ലെന്ന്‌ മൂന്നു പേരുടെ രക്ഷിതാക്കളില്‍ നിന്നും എഴുതി വാങ്ങി. കിരണ്‍ ബാബുവിനു വേണ്ടി പുലയ സമുദായ സംഘടനയുടെ കത്ത്‌ കിട്ടിയേ തീരൂവെന്നാണ്‌ ഹെഡ്‌മിസ്‌ട്രസും പിറ്റിഎ പ്രസിഡന്റും വാശി പിടിച്ചത്‌. നിര്‍ബന്ധിതമായി കത്ത്‌ വാങ്ങിയ ശേഷമാണ്‌ കിരണ്‍ബാബുവിനെ തിരിച്ചെടുത്തത്‌.http://scoopindia.com/showNews.php?news_id=20962

R.Prakash
Post Box # 46,Mavelikara-690101
Kerala,India.
Mob- +91 99 46 75 71 78 / +91 8907704079

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s

%d bloggers like this: